ഗോവയും പരിക്കിന്റെ‌ പിടിയിൽ

ഐഎസ്എൽ പടിക്കൽ എത്തി നിൽക്കുമ്പോൾ, പൂന സിറ്റി എഫ് സിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും പിറകെ ഗോവയും പരിക്കിന്റെ‌ പിടിയിൽ പെട്ടിരിക്കുകയാണ്.

പ്രമുഖ കളിക്കാരൊക്കെ കായികക്ഷമത ഐഎസ്എല്ലിനു മുന്നെ വീണ്ടെടുക്കുമോ എന്ന സംശയത്തിലാണ് സീക്കോ. ഗോൾ കീപ്പർ സുഭാഷിഷ് റായ് ചൗധരി, ഡിഫൻഡർ മുൻ ഇന്ത്യൻ താരം രാജു, ഡെൻസിൽ ഫ്രാങ്കോ, വിദേശ താരങ്ങളായ  ഗ്രിഗറി ആർണലിൻ , ലൂസിയാനോ സാമ്പറോസ തുടങ്ങി അഞ്ചു പേരെയാണ് ആദ്യ‌ മത്സരത്തിൽ ഗോവയ്ക്ക് ടീമിനു പുറത്തു വെക്കേണ്ടി വരിക. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നാലാം തീയതി ആണ് ഗോവയുടെ ആദ്യ കളി.

പരിക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഉറുഗ്വായ് മുന്നേറ്റ നിര താരം ഷാസയും മധ്യനിരയിൽ ഇറങ്ങേണ്ട ഫാബിയോ നവാസും നോർത്ത് ഈസ്റ്റിന്റെ പരിക്ക് പട്ടികയിലാണ്.

പൂനെ സിറ്റിക്കാകട്ടെ അവരുടെ‌ മാർക്വീ താരമായ ഗുഡ്യോൺസണെ സന്നാഹ‌ മത്സരത്തിനിടെ പറ്റിയ പരുക്ക് കാരണം ഈ സീസണില്‍ നഷ്ടമായേക്കും. കൂടാതെ കാമറൂൺ ഡിഫൻഡർ ആൻഡ്രേ ബിക്കിയും പരിക്കിന്റെ പിടിയിലാണ്.

Previous articleഇന്ത്യ 500ന്‍റെ മികവില്‍
Next articleദേശീയ സബ് ജൂനിയർ ബാസ്കറ്റ് ബോൾ നാളെ മുതൽ