ടിക്കറ്റുകൾക്ക് വില കൂട്ടാതെ എഫ് സി ഗോവ

ഐ എസ് എൽ ആറാം സീസണിൽ ടിക്കറ്റുകൾക്ക് വില കൂട്ടേണ്ടതില്ല എന്ന് തീരുമാനിച്ച് എഫ് സി ഗോവ. ഫത്തോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ഹോം മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ എഫ് സി ഗോവ വില്പ്പന ആരംഭിച്ചു. 349, 499 രൂപയുടെ ടിക്കറ്റുകൾ ആണ് എഫ് സി ഗോവയുടെ സ്റ്റേഡിയത്തിൽ ഉള്ളത്. പേ ടിയം, ഇൻസൈഡ ഡോട്ട് ഇൻ എന്നിവ വഴി ടിക്കറ്റുകൾ വാങ്ങാം.

ആദ്യം സീസൺ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 55% വരെ ഓഫർ എഫ് സി ഗോവ നൽകുന്നുണ്ട്. ഇത്തവണ ആദ്യമായി ഇ ടിക്കറ്റും എഫ് സി ഗോവ അവതരിപ്പിക്കുന്നു. ഇത് വഴി ഓൺലൈനായി ടിക്കറ്റ് എടുത്തു മുബൈലിലെ ഇ ടിക്കറ്റ് കാണിച്ച് ആരാധകർക്ക് സ്റ്റേഡിയത്തിന് അകത്ത് കയറാം. സീസ്സ്ൺ ടിക്കറ്റ് വാങ്ങുന്നവർക്ക് എഫ് സി ഗോവയുടെ എലൈറ്റ് മെമ്പർ ഷിപ്പും വെൽകം കിറ്റും ലഭിക്കും.

Exit mobile version