കേരള ബ്ലാസ്റ്റേഴ്‌സ് താരം ജാക്കിചന്ദ് സിങ് എനി ഗോവയിൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്‌സ് താരം ജാക്കിചന്ദ് സിങ് അടുത്ത സീസണിൽ എഫ് സി ഗോവയുടെ ജേഴ്‌സി അണിയും. ഇന്ന് താരത്തിന്റെ കൂടുമാറ്റം എഫ് സി ഗോവ ഓദ്യോഗികമാക്കി. കഴിഞ്ഞ മാർച്ചിൽ തന്നെ താരം ഗോവയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 26കാരനായ ജാക്കിചന്ദ് സിങ് മണിപ്പൂർ സ്വദേശിയാണ്.

കേരള ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദിനെ റാഞ്ചി എഫ് സി ഗോവ

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ജാക്കിചന്ദ് സിങ്. ഗോവക്കെതിരെ തന്നെയായിരുന്നു താരത്തിന്റെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള ആദ്യ ഗോളും. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ 17 മത്സരങ്ങൾ കളിച്ച താരം 2 ഗോളും 3 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement