സ്പെയിനിൽ നിന്ന് നാലാം താരം, മുൻ ബാഴ്സലോണ വിങ്ങറും എഫ് സി ഗോവയിൽ

- Advertisement -

ബാഴ്സലോണ യൂത്ത് പ്രൊഡക്റ്റും ബാഴ്സലോണ ബി ടീം വിങ്ങറുമായിരുന്ന മാനുവൽ ലാൻസൊറട്ട ബ്രൂണോ എഫ് സി ഗോവയിൽ. 33 കാരനായ മാനുവൽ എഫ് സി ഗോവയുമായി കരാറിൽ ഒപ്പിട്ടു. 1994 മുതൽ 2005 വരെ ബാഴ്സലോണ ക്ലബിൽ ഉണ്ടായിരുന്നു മാനുവൽ. അത്ലറ്റിക്കോ മാഡ്രിഡ് ബി, എസ്പാൻയോൾ, അലാവസ്, സറഗൊസ തുടങ്ങി നിരവധി സ്പാനിഷ് ക്ലബുകൾക്ക് വേണ്ടി താരം ബൂട്ടു കെട്ടിയിട്ടുണ്ട്.

മാനുവലിന്റെ വരവോടെ എഫ് സി ഗോവയിലെ സ്പാനിഷ് താരങ്ങളുടെ എണ്ണം നാലായി. ഡിഫൻഡർ ചെച്ചി, മിഡ്ഫീൽഡർ അറാന, ഫോർവേഡ് കോറോ എന്നിവർ നേരത്തെ സ്പെയിനിൽ നിന്ന് ഗോവയിൽ എത്തിയിരുന്നു. ആകെ എഫ് സി ഗോവയിൽ വിദേശ താരങ്ങളുടെ എണ്ണം ആറുമായി ഇതോടെ. ഇനി രണ്ടു വിദേശ താരങ്ങളെ കൂടെ ഗോവയ്ക്കു സൈൻ ചെയ്യാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement