വിദേശ താരങ്ങളുടെ എണ്ണം തികച്ച് ഗോവ, എട്ടാമത്തെ വിദേശിയും എത്തി

വിദേശ താരങ്ങളുടെ എണ്ണം തികയ്ക്കുന്ന ആദ്യത്തെ ഐ എസ് എൽ ക്ലബായി എഫ് സി ഗോവ. പരമാവധി സൈൻ ചെയ്യാവുന്നതായ എട്ടാമത്തെ വിദേശ താരത്തേയും എഫ് സി ഗോവ ഇന്ന് സൈൻ ചെയ്തു. സ്പാനിഷ് സ്ട്രൈക്കറായ അഡ്രിയാൻ കൊലുംഗ പെറസ് ആണ് ഇന്ന് എഫ് സി ഗോവയുമായി കരാറിൽ എത്തിയത്.

32കാരനായ പെറസ് നിരവധി സ്പാനിഷ് ക്ലബുകൾക്ക് വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്. ലാലിഗ ക്ലബുകളായ ഗെറ്റാഫെ, ഗ്രാനഡ, മല്ലോർക എന്നീ ക്ലബുകൾക്ക് കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റണു വേണ്ടിയും കളിച്ചിട്ടുണ്ട്. ഗോവയുടെ എട്ടു വിദേശ താരങ്ങളിൽ ആറു വിദേശ താരങ്ങളും സ്പെയിനിൽ നിന്നാണ്.

ഡിഫൻഡർ ചെചി, മിഡ്ഫീൽഡർമാരായ അറാന, ലാൻസറോട്ടെ, എഡു, സ്ട്രൈക്കറായ കോറോ എന്നിവരാണ് പുതിയ സൈനിംഗിനെ കൂടാതെ ഗോവയുടെ സ്പെയിനിൽ നിന്നുള്ള താരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്രസീലിയൻ യുവ മിഡ്ഫീൽഡറെ സ്വന്തമാക്കി ജംഷദ്പൂർ എഫ് സി
Next articleമനീന്ദറിന്റെ മികവില്‍ കൊല്‍ക്കത്തയ്ക്ക് ജയം