ലക്ഷ്മികാന്ത് കട്ടിമണിയെ നിലനിർത്തി എഫ് സി ഗോവ

- Advertisement -

2015 മുതൽ തങ്ങളുടെ വല കാക്കുന്ന ലക്ഷ്മികാന്ത് കട്ടിമണിയെ എഫ് സി ഗോവ നിലനിർത്താൻ തീരുമാനിച്ചു. ഇന്ത്യൻ ഗോൾകീപ്പർമാർക്കാകും ഐ എസ് എൽ നാലാം സീസണിൽ ക്ഷാമം എന്നതു മുന്നിൽ കണ്ടാണ് എഫ് സി ഗോവയുടെ ഈ നീക്കം. മുംബൈ എഫ് സിയും അത്ലറ്റിക്കോ കൊൽക്കത്തയും ഗോൾകീപ്പർക്ക് വേണ്ടി കോടികളാണ് ചിലവയിക്കാൻ തയ്യാറായത്.

ഗോവ സ്വദേശിയായ കട്ടിമണി ഐ ലീഗിൽ അവസാനമായി മുംബൈ എഫ് സിക്ക് വേണ്ടിയാണ് ഗ്ലോവ് അണിഞ്ഞത്. നേരത്തെ ഡെംപോയ്ക്കു വേണ്ടി അഞ്ചു വർഷത്തോളം വല കാത്തിട്ടുണ്ട്. കഴിഞ്ഞ തവണ ഐ എസ് എല്ലിൽ ഗോവയുടെ മോശം പ്രകടനം കട്ടിമണിയുടെ സ്ഥാനത്തിനും ചലനമുണ്ടാക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഐ എസ് എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം കുറച്ചതോടെയാണ് ഇന്ത്യൻ ഗോൾ കീപ്പർമാർക്ക് വിലകൂടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement