എഫ് സി ഗോവ നിലനിർത്തുന്ന രണ്ടാമത്തെ താരം മന്ദർ റാവു ദേശായി

- Advertisement -

എഫ് സി ഗോവ നിലനിർത്താൻ പോകുന്ന രണ്ടാമത്തെ താരത്തിലും അന്തിമ തീരുമാനം ആയി. മൂന്നു സീസണായി എഫ് സി ഗോവയുടെ തന്നെ താരമായിരുന്ന വിങ്ങർ മന്ദർ റാവു ദേശായിയാണ് എഫ് സി ഗോവ നിലനിർത്തുന്ന രണ്ടാമത്തെ താരം. കഴിഞ്ഞ ദിവസം ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയേയും നിലനിർത്താൻ എഫ് സി ഗോവ തീരുമാനിച്ചിരുന്നു.

ഐ ലീഗിൽ അവസാന സീസണിൽ ബെംഗളൂരു എഫ് സിയുടെ വിങ്ങിലാണ് മന്ദർ റാവു കളിച്ചത്. ഗോവൻ സ്വദേശിയായ മന്ദർ റാവു ഡെംപോ യൂത്ത് ടീമിലൂടെയാണ് കരിയർ ആരംഭിച്ചത്. 2013 മുതൽ മൂന്നു വർഷം ഡെംപോയ്ക്കു വേണ്ടി ബൂട്ടു കെട്ടി. ഡെംപോ ഐലീഗ് സെക്കൻഡ് ഡിവിഷൻ നേടിയപ്പോൾ മന്ദർ റാവുവും ടീമിനൊപ്പം ഉണ്ടായുരുന്നു. മുമ്പ് ഇന്ത്യൻ അണ്ടർ 23 ടീമിനേയും പ്രതിനിധീകരിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement