ആദ്യ മത്സരത്തിൽ വൻ പരാജയം നേരിട്ട് എഫ് സി ഗോവ

- Advertisement -

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണു മുന്നോടിയായി സ്പെയിനിൽ പരിശീലനം തുടരുന്ന എഫ് സി ഗോവക്ക് തിരിച്ചടിയോടെ തുടക്കം. ആദ്യ സൗഹൃദ മത്സരത്തിൽ സ്പാനിഷ് ടീം എഫ് സി കാർട്ടഗേനയോടാണ് ഒന്നിനെതിരെ നാല് ഗോളിന് ടീം പരാചയപെട്ടത്.

ആദ്യ മിനുട്ടിൽ കുക്കി സലാസറിലൂടെ മുന്നിലെത്തിയ സ്പാനിഷ് സെഗുണ്ട ഡിവിഷൻ ബി ടീം 12 മിനിറ്റിനുശേഷം ലീഡ് ഇരട്ടിയാക്കി. എന്നാൽ അഡ്രിയാൻ കോലുങ്ങായിലൂടെ ഗോവ തിരിച്ചുവരവ് സൂചിപ്പിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ രണ്ടു ഗോളുകൂടിയടിച്ചു കാർട്ടഗേന മത്സരം സ്വന്തമാക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ഭേദപെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഗോൾവല ചലിപ്പിക്കാൻ ഗോവക്ക് കഴിഞ്ഞില്ല.
എഫ് സി ഗോവ 16 ന് അടുത്ത മത്സരത്തിൽ റിയൽ മുർസിയ ബിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement