ജംഷദ്പൂർ ഇന്ന് ഗോവയ്ക്ക് എതിരെ, വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടക്കും

Img 20220128 113007

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ വെള്ളിയാഴ്ച ഗോവയിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എഫ്‌സി ഗോവ ജംഷദ്പൂരിനെ നേരിടും. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്താൻ ജംഷദ്പൂരിനാകും. ഇപ്പോൾ 19 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ജംഷദ്പൂർ ഉള്ളത്. 14 പോയിന്റുള്ള എഫ് സി ഗോവ ഒമ്പതാം സ്ഥാനത്താണ്. ഗോവ ജംഷദ്പൂരിനേക്കാൾ രണ്ട് മത്സരങ്ങൾ അധികം കളിച്ചിട്ടുണ്ട്.

കോവിഡ് കാരണം കളി നിർത്തും മുമ്പുള്ള അവസാന രണ്ട് മത്സരങ്ങളിൽ ജംഷദ്പൂർ വിജയം കണ്ടിരുന്നു. ഡെറിക് പെരേര പരിശീലകനായി എത്തി എങ്കിലും എഫ് സി ഗോവ കാര്യമായി മെച്ചപ്പെട്ടിട്ടില്ല. ഇനിയും മത്സരങ്ങളിൽ പോയിന്റ് നഷ്ടപ്പെടുത്തിയാൽ അത് എഫ് സി ഗോവയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി മാറും. ഗ്ലാൻ മാർടിൻസ് ഇന്ന് എഫ് സി ഗോവ നിരയിക് ഉണ്ടാകില്ല.

വൈകിട്ട് 7.30നാണ് മത്സരം.