Site icon Fanport

പ്രീസീസൺ പോരിൽ ജംഷദ്പൂരിനെ എഫ് സി ഗോവ വീഴ്ത്തി

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ എഫ് സി ഗോവയ്ക്ക് വിജയം. ഇന്നലെ ജംഷദ്പൂരിനെ ആണ് എഫ് സി ഗോവ തോൽപ്പിച്ചത്‌. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം. ആവേശകരമായ മത്സരത്തിൽ അവസാന നിമിഷത്തെ ഒരു ഗോളാണ് ഗോവയ്ക്ക് വിജയം നൽകിയത്. ഗോവയ്ക്ക് വേണ്ടി ഇഗൊർ അംഗുളോയും ലെൻ ദുംഗലും ആണ് ആദ്യം ഗോൾ നേടിയത്.

ജംഷദ്പൂരിനു വേണ്ടി ഡേവിഡ് ഗ്രാൻഡെയും മുബഷിർ റഹ്മാനും ഗോൾ നേടി. 2-2 എന്ന സമനിലയിൽ കളി അവസാനിക്കും എന്ന് തോന്നിയ സമയത്ത് യുവതാരം ഇഷാൻ പണ്ടിതയിലൂടെ ഗോവ വിജയ ഗോൾ നേടി. ഇനി നവംബർ 8ന് ചെന്നൈയിന് എതിരെ ആണ് ഗോവയുടെ അടുത്ത സൗഹൃദ മത്സരം.

Exit mobile version