ബ്ലാസ്റ്റേഴ്സ് വിട്ട സിഫ്നിയോസിനെ റാഞ്ചാൻ എഫ് സി ഗോവ ശ്രമം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് വിട്ട മാർക്ക് സിഫ്നിയോസിനെ സ്വന്തമാക്കാൻ എഫ് സി ഗോവൻ ശ്രമം. എഫ് സി ഗോവയുടെ വിദേശതാരമായ അഡ്രിയാൻ കൊലുംഗ കഴിഞ്ഞ ദിവസം ക്ലബ് വിട്ടിരുന്നു. ഈ ഒഴിവിലേക്കാണ് മാർക്ക് സിഫ്നിയോസിനെ ക്ലബ് സമീപിച്ചിരിക്കുന്നത്. സിഫ്നിയോസ് കൂടാതെ ഒരു സ്പാനിഷ് സ്ട്രൈക്കറെയും അഡ്രിയാനു പകരക്കാരനായി ഗോവ നോട്ടമിട്ടിട്ടുണ്ട്.

ലീഗിൽ ഇപ്പോൾ തന്നെ കഴിവ് തെളിയിച്ചിട്ടുള്ള സിഫ്നിയോസിനെ സമീപിക്കാൻ ഇന്നലെയാണ് എഫ് സി ഗോവ തീരുമാനിച്ചത്. സിഫ്നിയോസുമായി ഇന്നലെ ഇതു സംബന്ധിച്ച് എഫ് സി ഗോവ ചർച്ചയും നടത്തി. ഇന്ത്യ വിടാൻ തീരുമാനിച്ച സിഫ്നിയോസ് എഫ് സി ഗോവയുടെ ക്ഷണം പൂർണ്ണമായും നിരസിച്ചിട്ടില്ല എന്നാണ് വിവരങ്ങൾ. ഇന്നും എഫ് സി ഗോവയും സിഫ്നിയോസും തമ്മിൽ ഉള്ള ചർച്ചകൾ നടക്കും.

കേരള ബ്ലാസ്റ്റേഴ്സ് വിട്ടിട്ട് ഇന്ത്യയിൽ തന്നെ സിഫ്നിയോസ് തുടരുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകർക്കും അതൃപ്തി ഉണ്ടാക്കിയേക്കും. സീസണിൽ ബ്ലാസ്റ്റേഴ്സിനായി നാലു ഗോളുകൾ നേടിയ സിഫ്നിയോസിനെ റിലീസ് ചെയ്യാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചത് ഫുട്ബോൾ നിരീക്ഷകരെ ഞെട്ടിച്ചിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial