ആശാനു പിഴച്ചു, എഫ് സി ഗോവ പ്ലേ ഒഫിൽ

- Advertisement -

ജംഷദ്പൂരിന്റെ സെമി സ്വപ്നങ്ങൾക്ക് ചുവപ്പ് കാർഡ് വാങ്ങികൊടുത്ത് സുബ്രതാ പോൾ. പ്ലേ ഓഫിനു വേണ്ടി ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് നടന്ന നിർണായക മത്സരത്തിൽ എഫ് സി ഗോവയെ നേരിട്ട ആശാന്റെ ടീമിന്റെ വിധി ആദ്യ നിമിഷങ്ങളിൽ തന്നെ തീരുമാനമായി. ഏഴാം മിനുട്ടിൽ ചുവപ്പ് കാർഡ് വാങ്ങി ഗോൾകീപ്പർ സുബ്രതാ പോളാണ് കളിയുടെ വിധി എഴുതിച്ചത്.

പെനാൾട്ടി ബോക്സിനു പുറത്ത് നിന്ന് ബോൾ കൈ കോണ്ട് തടഞ്ഞതിനാണ് സുബ്രത റെഡ് കണ്ടത്. പിന്നീട് എഫ്സി ഗോവയുടെ ജയത്തിലേക്കുള്ള വഴി എളുപ്പമായി. കോറോ ഇരട്ട ഗോളും ലാൻസറോട്ടെ ഒരു ഗോളും നേടിയപ്പോൾ മൂന്നു ഗോളിന്റെ ഏകപക്ഷീയമായ ജയം ലൊബേറയുടെ ടീം സ്വന്തമാക്കി.

75ആം മിനുട്ടിൽ ഗോവ ഗോൾകീപ്പർ നവീൺ കുമാറും സുബ്രതാ പോൾ ചുവപ്പ് കണ്ട സമാനമായ ഫൗളിൻ ചുവപ്പ് കണ്ടു. പക്ഷെ അത് മുതലാക്കാനുള്ള സമയം ജംഷദ്പൂരിനുണ്ടായില്ല. ജയത്തോടെ എഫ് സി ഗോവ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഗോവ സെമി ഫൈനലിൽ രണ്ടാം സ്ഥാനക്കാരായ ചെന്നൈയിനുമായി കളിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement