
ഐ എസ് എൽ ടീമായ എഫ് സി ഗോവയുടെ പുതിയ കോച്ചായി സ്പെയ്നിൽ നിന്നുള്ള സെർജിയോ ലോബേറ റോഡ്രിക്സിനെ നിയമിച്ചു. ലാ ലീഗ ടീമായിരുന്നു ലാസ് പാൽമാസിന്റെ മുൻ കോച്ചാണ് സെർജിയോ ലോബേറ. മുൻ ബാഴ്സിലോണ പരിശീലകനായ ടിറ്റോ വിലനോവയുടെ കൂടെ ബാഴ്സിലോണയിൽ ഉണ്ടായിരുന്ന ഒരാളാണ് സെർജിയോ ലോബേറ. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അനുഭവ സംമ്പത്ത് എഫ് സി ഗോവക്ക് മുതൽകൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്.
ജൂലൈ ആദ്യ വാരം ചുമത്ത ഏറ്റെടുക്കുന്ന ലോബേറ എഫ് സി ഗോവയുമായി രണ്ടു വർഷത്തെ കരാറിലാണ് ഏർപ്പെട്ടിട്ടുള്ളത്. യുവ താരങ്ങളെ വളർത്തി കൊണ്ടുവരുന്നതിൽ സെർജിയോ ലോബേറ വഹിച്ച വലിയ പങ്കാണ് ലോബേറയെ എഫ് സി ഗോവയിൽ എത്തിക്കാൻ മാനേജ്മന്റ് തീരുമാനിച്ചതെന്ന് ക്ലബ് പ്രസിഡന്റ് അക്ഷയ് ട്ടണ്ടൻ പറഞ്ഞു.
കഴിഞ്ഞു മൂന്ന് വർഷമായി എഫ് സി ഗോവയെ പരിശീലിപ്പിച്ചത് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം സീക്കോ ആയിരുന്നു. സീക്കോയുടെ പരിശീലനത്തിൽ 2015ലെ ഐ എസ് എൽ ഫൈനലിൽ ഗോവ എത്തിയെങ്കിലും ചെന്നൈയിൻ എഫ് സിയോട് തോൽക്കുകയായിരുന്നു. 2016 സീസണിൽ ഗോവ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനമായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial