Picsart 22 08 14 21 04 22 267

എഫ് സി ഗോവ ഡ്യൂറണ്ട് കപ്പിനായുള്ള ജേഴ്സി പുറത്തിറക്കി

എഫ് സി ഗോവ ഡ്യൂറണ്ട് കപ്പിനായി പ്രത്യേക ജേഴ്സി പുറത്തുറക്കി. ഗോവയെ പ്രതിനിധീകരിക്കുന്ന പച്ച നിറത്തിലുള്ള ജേഴ്സി ആണ് ക്ലബ് ഇന്ന് പുറത്തിറക്കിയത്. ഒരു വീഡിയോയിലൂടെയാണ് ഗോവ ജേഴ്സി അവതരിപ്പിച്ചത്. നിലവിലെ ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാരാണ് എഫ് സി ഗോവ. ഈ സീസണിലും കിരീടം നേടാൻ ആകുമെന്ന് അവർ കരുതുന്നു. മറ്റന്നാൾ ആണ് ഡ്യൂറണ്ട് കപ്പ് ആരംഭിക്കുന്നത്. ജേഴ്സി ഉടൻ ആരാധകർക്ക് വാങ്ങാൻ ആകുമെന്നും ക്ലബ് അറിയിച്ചു.

Story Highlight: New Durand Cup 22/23 kit for defending champions FC Goa

Exit mobile version