എഫ് സി ഗോവയുടെ കോച്ചാവാൻ ബ്രസീൽ ഇതിഹാസം ദുംഗ മുതൽ ജാപ് സ്റ്റാം വരെ

പരിശീലകനായിരുന്ന ലൊബേരയ്ക്ക് പകരക്കാരനെ തേടുന്ന ഐ എസ് എൽ ക്ലബായ എഫ് സി ഗോവ അവരെ പരിശീലിപ്പിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചു വന്ന അപേക്ഷകൾ കണ്ട് ഞെട്ടിയിരിക്കുകയാണ്. 37 അപേക്ഷകരിൽ ലോകത്തെ പ്രഗല്ഭരായ പലരും ഉൾപ്പെടുന്നു. ബ്രസീൽ ഇതിഹാസം ദുംഗയാണ് ഈ പ്രമുഖരുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ളത്.

ബ്രസീലിനെ ലോകകപ്പിൽ നയിച്ച് കിരീടം നേടിക്കൊടുത്തിട്ടുള്ള ദുംഗ പരിശീലകനായും ബ്രസീലിനൊപ്പം തിളങ്ങിയിരുന്നു. അവസാനം 2014 ലോകകപ്പിൽ ആയിരുന്നു ദുംഗ ബ്രസീലിന്റെ അമരത്തുണ്ടായിരുന്നത്. ഇന്ത്യൻ ഫുട്ബോൾ നന്നായി പിന്തുടരുന്ന ദുംഗയ്ക്ക് ഗോവയെ പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ട് എന്ന് വ്യക്തമാക്കി. മുമ്പ് ബ്രസീൽ ഇതിഹാസം സികോ ഗോവയുടെ പരിശീലകനായി എത്തിയിരുന്നു.

ദുംഗയെ കൂടാതെ ഡച്ച് പരിശീലകൻ ഹിഡിങ്ക്, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജാപ് സ്റ്റാം, മുൻ ഇംഗ്ലീഷ് കോച്ച് എറിക്സൺ, മുൻ റയൽ മാഡ്രിഡ് താരം ഫെർണാണ്ടോ ഹിയെറോ എന്നിവരൊക്കെ അപേക്ഷ കൊടുത്തവരിൽ പെടുന്നു. അപേക്ഷകരുമായി അഭിമുഖം നടത്തിയ ശേഷം മാത്രമെ ഗോവ ആരെ പരിശീലകനാക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തുകയുള്ളൂ.

Exit mobile version