അടിമുടി തകർന്ന് എഫ് സി ഗോവ, സെമിയിൽ ചെന്നൈയിന്റെ താണ്ഡവം

- Advertisement -

ഐ എസ് എൽ സെമി ഫൈനലിൽ ചെന്നൈയിന്റെ താണ്ഡവം. സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ചെന്നൈ മറീന അരീനയിൽ നടന്ന മത്സരത്തിൽ വൻ വിജയം തന്നെ ചെന്നൈയിൻ നേടി. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ചെന്നൈയിൻ വിജയിച്ചത്. ഫൈനലിലേക്ക് ഇനി ഗോവയ്ക്ക് എത്തണം എങ്കിൽ രണ്ടാം പാദം മൂന്ന് ഗോളുകൾക്ക് എങ്കിലും ജയിക്കേണ്ടി വരും. ഓവൻ കോയലിന്റെ കീഴിൽ നടത്തുന്ന അറ്റാക്കിംഗ് പ്രകടനങ്ങളുടെ തുടർച്ചയാണ് ഇന്ന് കണ്ടത്.

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഗോളുകൾ ഒക്കെ പിറന്നത്. ആദ്യം 54ആം മിനുട്ടിൽ ലൂസിയൻ ഗോവൻ ആയിരുന്നു ആദ്യ ഗോൾ നേടിയത്. പിന്നാലെ അനിരുദ്ധ് താപയിലൂടെ ചെന്നൈയിൻ രണ്ടാം ഗോളും നേടി. തുടരെ തുടരെ ആക്രമണം നടത്തിയ ചെന്നൈയിൻ ഗോളടി നിർത്തിയില്ല. 77ആം മിനുട്ടിൽ എൽ സാബിയയും 79ആം മിനുട്ടിൽ ചാങ്തെയും ഗോളുകൾ നേടിയതോടെ ചെന്നൈയിൻ 4-0ന് മുന്നിൽ എത്തി.

കളിയുടെ അവസാന നിമിഷത്തിൽ ഗാമ നേടിയ ഒരേയൊരു ഗോൾ ആണ് ഗോവയ്ക്ക് ഏക ആശ്വാസമായത്. രണ്ടാം പാദത്തിൽ ഹോം ഗ്രൗണ്ടിന്റെ പിന്തുണയോടെ ചെന്നൈയിനെതിരെ തിരിച്ചുവരാം എന്നാകും ഗോവ പ്രതീക്ഷിക്കുന്നത്.

Advertisement