ബ്രാണ്ടൺ ഫെർണാണ്ടസ് ഇനി ഗോവയുടെ ക്യാപ്റ്റൻ

Newsroom

Brandon Fernandes Fc Goa Captain Isl 2022 23 Article Banner 767x432
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ്‌സി ഗോവ ബ്രാണ്ടൺ ഫെർണാണ്ടസിനെ പുതിയ സീസണായുള്ള ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ചു ‌ സെറിട്ടൺ ഫെർണാണ്ടസ്, ഗ്ലാൻ മാർട്ടിൻസ്, മാർക്ക് വാലിയൻറ്റെ എന്നിവരടങ്ങുന്ന ക്യാപ്റ്റൻസി ഗ്രൂപ്പിൽ ഇനി ബ്രാണ്ടൺ വില്യംസും ഉണ്ടാകും. 4 അംഗ ക്യാപ്റ്റൻസി ഗ്രൂപ്പ് ആകും ഇത്തവണ ഗോവയുടെ ആം ബാൻഡ് അണിയുക.

2017-18 സീസൺ മുതൽ ബ്രാൻഡൺ എഫ് സി ഗോവയ്ക്ക് ഒപ്പം ഉണ്ട്‌. ഗോവയ്ക്കായി 85 മത്സരങ്ങൾ കളിച്ചു. അഞ്ച് ഗോളുകളും 19 അസിസ്റ്റും ബ്രാണ്ടൺ സംഭാവന ചെയ്തിട്ടുണ്ട്. 2019ൽ ഗോവയ്ക്ക് ഒപ്പം ഹീറോ സൂപ്പർ കപ്പ്, 2019-20-ലെ ഹീറോ ഐഎസ്‌എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ്, 2021ൽ ഡ്യൂറൻഡ് കപ്പ് എന്നീ കിരീടങ്ങൾ ബ്രണ്ടൺ ഗോവക്ക് ഒപ്പം നേടിയിട്ടുണ്ട്.