മുൻ അത്ലറ്റിക്കോ മാഡ്രിഡ് മിഡ്ഫീൽഡർ എഫ് സി ഗോവയിൽ

- Advertisement -

എഫ് സി ഗോവ ഒരു പുതിയ വിദേശ താരത്തെ കൂടെ സൈൻ ചെയ്തിരിക്കുകയാണ്. സ്പാനിഷ് മിഡ്ഫീൽഡറായ ആൽബെർടോ നൊഗേര ആണ് എഫ് സി ഗോവയിൽ എത്തിയിരിക്കുന്നത്. താരം ഗോവൻ ക്ലബുമായി രണ്ടു വർഷത്തെ കരാറിലാണ് ആൽബെർടോ എത്തുന്നത്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയൊക്കെ കളിച്ചിട്ടുള്ള താരമാണ്. അത്ലറ്റിക്കോ മാഡ്രിഡ് സി ടീമിനായും ബി ടീമിനായും ഒപ്പം സീനിയർ ടീമിനായും ആൽബെർട്ടോ കളിച്ചിട്ടുണ്ട്.

ലാലിഗ ക്ലബായ ഗെറ്റഫെയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ്. ഇംഗ്ലണ്ടിൽ ബ്ലാക്ക്പൂൾ ക്ലബിനായും കളിച്ചിട്ടുണ്ട്. അവസാന വർഷങ്ങളിൽ സ്പാനിഷ് ക്ലബുകളായ ലോർക, നുമാൻസിയ, റേസിംഗ് സാന്റന്റർ എന്നീ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്. എഫ് സി ഗോവ ഈ സീസണിൽ സൈൻ ചെയ്യുന്ന നാലാമത്തെ വിദേശ താരമാണിത്. ഐഗൊർ അംഗുളോ, ജോർഗെ ഓർടിസ്, ഇവാൻ ഗോൺസാലസ് എന്നീ താരങ്ങളാണ് നേരത്തെ തന്നെ എഫ് സി ഗോവയിൽ എത്തിയത്.

Advertisement