Picsart 24 05 02 09 51 10 048

ചെന്നൈയിന്റെ ആകാശ് സാംഗ്വാൻ ഇനി എഫ് സി ഗോവയിൽ

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ആയ ചെന്നൈയിന്റെ ലെഫ്റ്റ് ബാക്കായ ആകാശ് സംഗ്വാനെ എഫ് സി ഗോവ സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിൽ ആണ് യുവതാരം ഗോവയിലേക്ക് എത്തുന്നത്. നേരത്തെ ഈ സീസൺ ആരംഭത്ത് ആകാശിനെ ടീമിൽ എത്തിക്കാൻ ഗോവ ഏറെ ശ്രമിച്ചിരുന്നു എങ്കിലും നടന്നിരുന്നില്ല.

ഐഎസ്എല്ലിൽ ചെന്നൈയിന് വേണ്ടി രണ്ട് സീസണുകളിലായി 34 മത്സരങ്ങൾ സാംഗ്വാൻ കളിച്ചിട്ടുണ്ട്. ഈ സീസണിൽ അദ്ദേഹം 15 മത്സരങ്ങൾ കളിച്ചു. രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും അദ്ദേഹത്തിന് ചെന്നൈയിനായി നേടാൻ ആയി.

പഞ്ചാബ് എഫ്‌സിയിൽ നിന്ന് 2022 സെപ്റ്റംബറിൽ ആണ് സാങ്‌വാൻ ചെന്നൈയിൻ എഫ്‌സിയിൽ ചേർന്നത്. മുമ്പ് പഞ്ചാബിനായി 56 ലീഗ് മത്സരങ്ങൾ കളിച്ചിരുന്നു.

Exit mobile version