ഫറൂഖ് ചൗധരിയെ മുംബൈ സിറ്റി റാഞ്ചി

- Advertisement -

സിറ്റി ഗ്രൂപ്പിന്റെ വരവിനു പിന്നാലെ ഇന്ത്യയിലെ പ്രമുഖ താരങ്ങളെ ഒക്കെ സ്വന്തമാക്കി ടീം ശക്തമാക്കുക ആണ് മുംബൈ സിറ്റി. ഇപ്പോൾ ഇന്ത്യയുടെ ദേശീയ ടീം അംഗമായ ഫറൂഖ് ചൗധരിയെ ആണ് മുംബൈ സിറ്റി സൈൻ ചെയ്തിരിക്കുന്നത്‌‌. രണ്ടു വർഷത്തെ കരാറിലാകും ജംഷദ്പൂർ വിട്ട് ഫറൂഖ് മുംബൈ സിറ്റിയിൽ എത്തുക.

അവസാന മൂന്ന് സീസണുകളായി ജംഷദ്പൂരിനൊപ്പം തന്നെ ഫറൂഖ് ചൗധരി ഉണ്ട്. ഐ എസ് എല്ലിൽ ഇതുവരെ 49 മത്സരങ്ങൾ ഫറൂഖ് കളിച്ചിട്ടുണ്ട്. 3 ഗോളുകളും നാലു അസിസ്റ്റും ലീഗിൽ നേടിയിട്ടുണ്ട്. ജംഷദ്പൂരിൽ എത്തും മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ ആയിരുന്നു ഫറൂഖ് കളിച്ചിരുന്നത്.

മുംബൈ സ്വദേശിയാണ് ഫറൂഖ്. ദീർഘകാലത്തിജു ശേഷമാണ് ഫറൂഖ് സ്വന്തം നാട്ടിലെ ഒരു ക്ലബിൽ കളിക്കുന്നുണ്ട്. മുമ്പ് ഐ ലീഗ് ക്ലബായ മുംബൈ എഫ് സിയിലും കളിച്ചിട്ടുണ്ട്.

Advertisement