എഫ് സി ഗോവയുടെ ഫാളിനെയും മുംബൈ സ്വന്തമാക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് സി ഗോവയെ വേരോടെ മുംബൈ സിറ്റി പിഴുതു കൊണ്ടു പോവുകയാണെന്ന് വേണം പറയാൻ. എഫ് സി ഗോവയുടെ മുൻ പരിശീലകൻ ലൊബേര മുംബൈ സിറ്റിയിൽ എത്തിയതിനു പിന്നാലെ ഗോവയുടെ അഹ്മഹ് ജാഹു, മന്ദർ റാവു ദേശായി എന്നിവരെ മുംബൈയിൽ എത്തിക്കാൻ ഉള്ള നടപടികൾ മാനേജ്മെന്റ് തുടങ്ങിയിരുന്നു. ഇപ്പോൾ ഗോവയുടെ സെന്റർ ബാക്കായ ഫാളിനെയും സ്വന്തമാക്കാൻ ഒരുങ്ങുകയാണ് മുംബൈ സിറ്റി.

സെനഗലീസ് ഡിഫൻഡറായ ഫാൾ ഗോവൻ നിരയിലെ പ്രധാന താരമാണ്. ഡിഫൻസിൽ കരുത്തുറ്റ താരം എന്നതിനൊപ്പം ഗോളടിക്കാൻ മികവുള്ള ഒരു സെന്റർ ബാക്ക് കൂടിയാണ് ഫാൾ. അവസാന രണ്ടു സീസണുകളിലായി ഗോവയ്ക്ക് ഒപ്പം ഉണ്ട്. രണ്ട് സീസണുകളിൽ നിന്നായി 9 ഗോളുകൾ ഫാൾ നേടിയിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ മികവിനെ ചൂണ്ടിക്കാണിക്കുന്നു. 40 മത്സരങ്ങൾ കളിച്ച അദ്ദേഹത്തിന് മൂന്ന് അസിസ്റ്റും സ്വന്തം പേരിൽ ഉണ്ട്.