ഫകുണ്ടോ പെരേരയ്ക്ക് സാരമായ പരിക്ക്, തിരികെയെത്താൻ വൈകും

Img 20210115 125915
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരമായിരുന്നു ഫകുണ്ടോ പെരേര. പരിശീലനത്തിനിടയിൽ ആണ് ഫകുണ്ടോയ്ക്ക് പരിക്കേറ്റത്‌. മൂക്കിനാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണ്. കഴിഞ്ഞ ദിവസം മൂക്കിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഫകുണ്ടോ പെരേര ഇനി എന്ന് തിരിക്വ് വരും എന്ന് വ്യക്തമല്ല.

ഇനി ഒരു മാസം മാത്രമെ സീസൺ ബാക്കിയുള്ളൂ. അതുകൊണ്ട് ലീഗ് ഘട്ടത്തിൽ ഫകുണ്ടോ തിരികെ എത്തുമോ എന്നത് സംശയമാണ്. നേരത്തെ മസിൽ ഇഞ്ച്വറി കാരണം ഒരു മത്സരത്തിൽ ഫകുണ്ടോയ്ക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു. ആ പരിക്ക് മാറി വന്ന് ഒരു മത്സരവും ഫകുണ്ടോ കളിച്ചിരുന്നു. അതിനു പിന്നാലെ നടന്ന പരിശീലനത്തിലാണ് പരിക്കേറ്റത്. ഫകുണ്ടോയ്ക്ക് പരിക്കേറ്റത് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിയേറ്റിവിറ്റിയെ കാര്യമായി തന്നെ ബാധിക്കും.

Previous articleസാമുവൽ ഒഡീഷ വിട്ട് മോഹൻ ബഗാനിലേക്ക്
Next articleദക്ഷിണാഫ്രിക്കക്കെതിരെ മികച്ച ജയവുമായി പാകിസ്ഥാൻ