Site icon Fanport

ഫകുണ്ടോ പെരേര ഇനി അർജന്റീനയിൽ

കഴിഞ്ഞ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിൽ ഇറങ്ങിയ ഫകുണ്ടോ പെരേര പുതിയ ക്ലബിൽ ചേർന്നു. അർജന്റീനൻ ക്ലബായ എസ്റ്റുഡിയാന്റസിലാകും ഫകുണ്ടോ കളിക്കുക. രണ്ടാം ഡിവിഷനിലെ ക്ലബാണിത്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ഫകുണ്ടോയ്ക്ക് സീസണിൽ പകുതിയോളം നഷ്ടമായിരുന്നു. എന്നാൽ കളിച്ചപ്പോൾ ഒക്കെ കേരള ബ്ലാസ്റ്റേഴ്സിനായി തകർത്തു കളിക്കാൻ ഫകുണ്ടോക്കായിരുന്നു.

സൈപ്രസ് ക്ലബായ അപോളോൻ ലിമോസോൾ ക്ലബിൽ നിന്നായിരുന്നു ഫകുണ്ടോ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നത്. അർജന്റീന, മെക്സിക്കോ, ഗ്രീസ് എന്നീ രാജ്യങ്ങളിലെ ഒക്കെ വിവിധ ക്ലബുകളിൽ പെരേര മുമ്പ് കളിച്ചിട്ടുണ്ട്

Exit mobile version