
ജംഷദ്പൂർ എഫ് സിക്ക് പ്രീസീസണിൽ നാലാം ജയം. തായ്ലാന്റിൽ പ്രീസീസൺ ടൂറിലുള്ള ജംഷദ്പൂർ തായ് ടീമായ പോലീസ് ടെറോയെയാണ് ഇന്ന് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയം.
മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഫറൂക് ചൗദരിയുടേയും ബെൽഫോർട്ടിന്റേയും മികവാണ് ജംഷദ്പൂരിന് ജയം സമ്മാനിച്ചത്. ഫറൂഖ് ചൗദരി മത്സരത്തിലെ ആദ്യ ഗോളുമായി തിളങ്ങിയപ്പോൾ കളിയെ വിജയഗോൾ ഒരുക്കി കൊണ്ടായിരുന്നു ബെൽഫോർട്ട് കോപ്പലിന്റെ ടീമിന്റെ രക്ഷകനായത്. ബെൽഫോർട്ടിന്റെ അസിസിറ്റിൽ ആഷിമാണ് വിജയഗോൾ നേടിയത്. മലയാളി താരം അനസ് എടത്തൊടിക മത്സരത്തിന് ഇറങ്ങിയില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial