ജംഷദ്പൂരിന്റെ പരിശീലകനാകാൻ മുൻ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ

- Advertisement -

കോപ്പൽ ഒഴിഞ്ഞ സ്ഥാനത്തേക്ക് മികച്ച പരിശീലനെ തന്നെ എത്തിച്ച് ജംഷദ്പൂർ എഫ് സി. മുൻ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ സീസർ ഫെറാണ്ടോ ആണ് ഐ എസ് എല്ലിലേക്ക് പരിശീലകനായി എത്തുന്നത്. സ്പാനിഷുകാരനായ ഫെറാണ്ടോ 2004-05 കാലഘട്ടത്തിൽ ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പരിശീലിപ്പിച്ചിരുന്നു. അവസാനമായി സ്പാനിഷ് ക്ലബായ ലാനൂസിയയിലായിരുന്നു പ്രവർത്തിച്ചത്.

ടാറ്റ ജംഷദ്പൂരും ലാലിഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പുതിയ ധാരണയുടെ ഭാഗമായാണ് ഫെറാണ്ടോ ഇന്ത്യയിലേക്ക് എത്തുന്നത് എന്നാണ് വിവരങ്ങൾ. മുമ്പ് വലൻസിയ ബി ടീമിനെയും മലേഷ്യൻ ക്ലബായ ജോഹർ തക്സീമിനെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

മുൻ സ്പാനിഷ് ഫുട്ബോളർ കൂടിയാണ് ഫെർണാണ്ടോ. ലാലിഗ ക്ലബായ വലൻസിയക്ക് വേണ്ടി അമ്പതിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement