ഇംഗ്ലണ്ട് യുവതാരത്തെ ടീമിലെത്തിച്ച് എടികെ കൊൽക്കത്ത

- Advertisement -

ഇംഗ്ലണ്ട് യുവ മിഡ്ഫീൽഡർ കോണൊർ തോമസ് അമർ തൊമർ കൊൽക്കത്തയിൽ. ഇംഗ്ലണ്ട് ലീഗ് ടുവിലെ ക്ലബായ സ്വിൻഡൻ ടൗൺ ഫുട്ബോൾ ക്ലബിൽ നിന്നാണ് എടികെ കൊൽക്കത്ത കോണർ തോമസിനെ സ്വന്തമാക്കിയത്. 23 വയസ്സു മാത്രമെ താരത്തിനുള്ളൂ. തോമസിന്റെ സൈനിംഗ് എടികെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കൊവൻട്രി സിറ്റിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരം ഒരു ഘട്ടത്തിൽ ലിവർപൂൾ ക്ലബിൽ ലോൺ അടിസ്ഥാനത്തിൽ എത്തിയിരുന്നു. എന്നാൽ പരിക്ക് വില്ലനാവുകയും ലിവർപൂൾ ലോൺ നീക്കം പിൻവലിച്ച് കോർണൊറിനെ കൊവൻട്രിയിലേക്ക് തിരിച്ചയക്കുകയുനായിരുന്നു. ഇംഗ്ലണ്ട് അണ്ടർ 17 , അണ്ടർ 18 ടീമുകൾക്കു വേണ്ടിയും തോമസ് കളിച്ചിട്ടുണ്ട്.

കൊൽക്കത്ത ടീമിനു വേണ്ടി സൈൻ ചെയ്തതിൽ സന്തോഷം ഉണ്ടെന്നും കൊൽക്കത്ത ആരാധകർക്കു മുന്നിൽ കളിക്കാൻ കാത്തിരിക്കുകയാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement