കേരള ബ്ലാസ്റ്റേഴ്സ് താരം ലാൽറുവത്താര സീസണിലെ എമേർജിംഗ് പ്ലയർ

- Advertisement -

സീസണിൽ ഉടനീളം കേരള ബ്ലാസ്റ്റേഴ്സിനായി മികച്ചു നിന്ന ലാൽറുവത്താരയെ ഐ എസ് എൽ സീസണിലെ പ്ലയർ ഓഫ് ദി സീസണായി തിരഞ്ഞെടുത്തു. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഈ‌ സീസണിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ താരമാണ് ലാൽറുവത്താര. ലെഫ്റ്റ് ബാക്കായും റൈറ്റ് ബാക്കായും സെന്റർ ബാക്കായുമൊക്കെ ഇത്തവണ ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ ഇറങ്ങിയ ലാൽറുവത്താര എല്ലാ റോളിലും മികച്ചു നിൽക്കുക തന്നെ ചെയ്തു.

ഏഷ്യൻ അണ്ടർ 23 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ താരമായി ബ്ലാസ്റ്റേഴ്സിൽ എത്തിയ ലാൽറുവത്താര ഇന്ന് ഇന്ത്യൻ ഡിഫൻസിന്റെ തന്നെ ഭാവി ആയി ഉയർന്നിട്ടുണ്ട്. 25 ലക്ഷത്തിനാണ് ഈ യുവ സെന്റർ ബാക്കിനെ ക്ലബ് കഴിഞ്ഞ ഡ്രാഫ്റ്റിൽ സ്വന്തമാക്കിയത്.

സീസണിലെ മികവിന്റെ ഫലമായി കഴിഞ്ഞ ആഴ്ച കേരള ബ്ലാസ്റ്റേഴ്സുമായി ലാൽറുവത്താര പുതിയ കരാറും ഒപ്പിട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement