Site icon Fanport

ജംഷദ്പൂരിന്റെ എൽസിഞ്ഞോയെയും ചെന്നൈയിൻ റാഞ്ചി

എൽസിഞ്ഞോ എന്നറിയപ്പെടുന്ന ബ്രസീലിയൻ താരം എൽസൺ ജോസ് ഡയസ് ജൂനിയറിനെ ചെന്നൈയിൻ സ്വന്തമാക്കുന്നു. ജംഷദ്പൂർ എഫ് സിയുടെ താരത്തെ ചെന്നൈയിൻ സ്വന്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസൺ അവസാനം ആണ് താരം ജംഷഡ്പൂർ എഫ്‌സിയിൽ എത്തുന്നത്. ജംഷദ്പൂർ കരാർ പുതുക്കാനുള്ള ഓഫർ മുന്നിൽ വെച്ചു എങ്കിലും അത് അവഗണിച്ചാണ് എൽസിഞ്ഞീ ചെന്നൈയിനിലേക്ക് വരുന്നത്.

എൽസിഞ്ഞോ 23 07 29 19 55 11 888

ഡിഫൻസീവ് താരം ഈ സീസണിൽ 22 മത്സരങ്ങളിൽ ജംഷദ്പൂരിനായി കളിച്ചിരുന്നു. എൽസിഞ്ഞോ, മെക്സിക്കൻ ടീമായ എഫ്‌സി ജുവാരസിൽ തിളങ്ങിയിട്ടുള്ള താരമാണ്. അവിടെ അദ്ദേഹം ആകെ 136 മത്സരങ്ങൾ കളിച്ചു, കൂടാതെ തന്റെ ടീമിനായി 10 ഗോളുകളും നേടി. ഒരു ഡിഫൻസീവ് മിഡ്ഫീൽഡറായും സെൻട്രൽ ഡിഫൻഡറായും പ്രവർത്തിക്കാൻ ബ്രസീലിയൻ താരത്തിനാകും.

Exit mobile version