Picsart 24 06 05 18 13 17 870

എൽസിഞ്ഞോ ഇനി ചെന്നൈയിൻ എഫ് സിയിൽ

എൽസിഞ്ഞോ എന്നറിയപ്പെടുന്ന ബ്രസീലിയൻ താരം എൽസൺ ജോസ് ഡയസ് ജൂനിയറിനെ ചെന്നൈയിൻ സ്വന്തമാക്കി. ജംഷദ്പൂർ എഫ് സിയുടെ താരത്തെ ചെന്നൈയിൻ സ്വന്തമാക്കിയതായി ക്ലബ് ഇന്ന് അറിയിച്ചു. കഴിഞ്ഞ സീസൺ അവസാനം ആണ് താരം ജംഷഡ്പൂർ എഫ്‌സിയിൽ എത്തുന്നത്. ജംഷദ്പൂർ കരാർ പുതുക്കാനുള്ള ഓഫർ മുന്നിൽ വെച്ചു എങ്കിലും അത് അവഗണിച്ചാണ് എൽസിഞ്ഞോ ചെന്നൈയിനിലേക്ക് വരുന്നത്. രണ്ട് വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്.

ഡിഫൻസീവ് താരം ഈ സീസണിൽ 22 മത്സരങ്ങളിൽ ജംഷദ്പൂരിനായി കളിച്ചിരുന്നു. എൽസിഞ്ഞോ, മെക്സിക്കൻ ടീമായ എഫ്‌സി ജുവാരസിൽ തിളങ്ങിയിട്ടുള്ള താരമാണ്. അവിടെ അദ്ദേഹം ആകെ 136 മത്സരങ്ങൾ കളിച്ചു, കൂടാതെ തന്റെ ടീമിനായി 10 ഗോളുകളും നേടി. ഒരു ഡിഫൻസീവ് മിഡ്ഫീൽഡറായും സെൻട്രൽ ഡിഫൻഡറായും പ്രവർത്തിക്കാൻ ബ്രസീലിയൻ താരത്തിനാകും.

Exit mobile version