എലി സാബിയ ചെന്നൈയിൻ എഫ് സി വിട്ടു

ചെന്നൈയിൻ ഡിഫൻസിലെ അതിശക്തനായ പോരാളി എലി സാബിയ ക്ലബ് വിട്ടു. താരം ക്ലബ് വിട്ടതായി ചെന്നൈയിൻ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. താരം ജംഷദ്പൂരിലേക്ക് പോകാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉടൻ തന്നെ ജംഷദ്പൂർ താരത്തിന്റെ വരവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഒരു വർഷത്തെ കരാർ ആകും എലി സാബിയ ജംഷദ്പൂരുമായി ഒപ്പുവെക്കുന്നത്. മുൻ ചെന്നൈയിൻ പരിശീലകൻ ഓവൻ കോയ്ലിന്റെ സാന്നിദ്ധ്യമാണ് എലി സാബിയയെ ജംഷദ്പൂരിലേക്ക് എത്തിച്ചത്. അവസാന നാലു സീസണിലും ചെന്നൈയിന്റെ പ്രധാന താരമായുരുന്നു സാബിയ.

കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ ക്ലബിനു വേണ്ടി ഇറങ്ങിയിരുന്നു. ഇതുവരെ നാലു സീസണുകളിലായി ചെന്നൈയിനു വേണ്ടി 73 മത്സരങ്ങൾ എലി സാബിയ കളിച്ചിട്ടുണ്ട്. അവസാന രണ്ട് സീസൺ കൂടാതെ 2016ലും എലി സാബിയ ചെന്നൈയിനൊപ്പം ഉണ്ടായിരുന്നു. ബ്രസീൽ സ്വദേശിയായ എലി സാബി ബ്രസീലിലും സൗദിയിലും ഒക്കെയായി നിരവധി ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്.

Exit mobile version