“കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താൻ ഇനിയും ആകും” – ഷറ്റോരി

കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താൻ ഇനിയും ആകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. ഐ എസ് എൽ ഇപ്പോഴും തുറന്നു കിടക്കുകയാണ്. സീസണിലെ പകുതി മത്സരങ്ങൾ കഴിഞ്ഞിട്ടും ലീഗിൽ ഒമ്പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. 9 മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. എന്നാലും പ്രതീക്ഷ കേരള ബ്ലാസ്റ്റേഴ്സ് കൈവിട്ടിട്ടില്ല എന്ന് ഷറ്റോരി പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന് നിർണായക ദിവസങ്ങളാണ് മുന്നിൽ ഉള്ളത്. ലീഗിൽ ആദ്യം ഉള്ള എ ടി കെ, ഗോവ, ബെംഗളൂരു എഫ് സി എന്നീ ടീമുകളെയൊക്കെ ഇനി കേരള ബ്ലാസ്റ്റേഴ്സ് നേരിടാം ഉണ്ട്. ആ മത്സരങ്ങൾ ഒക്കെ വിജയിക്കാൻ ആയാൽ പ്ലേ ഓഫിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിനാകും. ഷറ്റോരി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് ഇത്തിരി ഭാഗ്യം കൂടെയുണ്ടായാൽ പ്ലേ ഓഫിൽ എത്താം എന്നും ഷറ്റോരി പറഞ്ഞു.