Site icon Fanport

“കേരളം ശ്വസിക്കുന്നത് ഫുട്ബോൾ, ഈ ടീമിനെ പരിശീലിപ്പിക്കാൻ ആകുന്നത് അനുഗ്രഹം”- ഷറ്റോരി

കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്ന് പുതിയ പരിശീലകൻ ഷറ്റോരി. കേരളം ഫുട്ബോൾ ശ്വസിക്കുന്ന നാടാണ്. അത്തരമൊരു നാട്ടിലെ ടീമിനെ പരിശീലിപ്പിക്കാൻ കഴിയുന്നത് വലിയ കാര്യമാണ്. ആരാധകർ ഗ്യാലറിയിൽ എത്താത്ത നാട്ടിലും പരിശീലകനാവാനും വിജയിക്കാനും ഒക്കെ കഴിയും പക്ഷെ ഫുട്ബോൾ ആരാധകർക്ക് വേണ്ടിയുള്ള കളിയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു നാട്ടിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷം.

ഇവിടെ എല്ലാ മത്സരങ്ങൾ കാണാനും ആരാധാകർ എത്തുന്നത് ഈ നാട്ടിലെ ഫുട്ബോൾ സ്നേഹമാണ് വ്യക്തമാക്കുന്നത്. ഇവിടെ അണ്ടർ 17 ലോകകപ്പ് വന്നപ്പോൾ വരെ ഫുട്ബോൾ കാണാൻ ആൾക്കാർ ഉണ്ടായിരുന്നു. ഷറ്റോരി ഓർമ്മിപ്പിച്ചു. ഈ ആരാധകർക്ക് ആസ്വദിക്കാൻ പറ്റിയ ഫുട്ബോൾ ആയിരിക്കും തന്റെ ടീം കളിക്കുക എന്നും ഷറ്റോരി പറഞ്ഞു.

Exit mobile version