“ഇനി കേരള ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത് എട്ടു ഫൈനലുകൾ” – ഷറ്റോരി

- Advertisement -

ഇനി കേരള ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ള എട്ടു മത്സരങ്ങളും എട്ടു ഫൈനലുകൾ പോലെയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. ഇപ്പോൾ ലീഗിൽ 10 മത്സരങ്ങൾ കഴിഞ്ഞപ്പോഴും ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇനി പ്ലേ ഓഫിൽ എത്തണമെങ്കിൽ എല്ലാ മത്സരങ്ങളെയും ഫൈനൽ പോലെ കാണേണ്ടതുണ്ട് എന്ന് ഷറ്റോരി പറഞ്ഞു.

തനിക്ക് നിർഭാഗ്യമാണ് അല്ലാതെ ഇത്രയധികം പരിക്കുകൾ ടീമിനെ ബാധിക്കില്ല എന്നും ഷറ്റോരി പറഞ്ഞു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ള സ്ഥനത്ത് അല്ല ശരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഉണ്ടാവേണ്ടിരുന്നത്. ഷറ്റോരി പറഞ്ഞു. ടീമികെ എല്ലാ താരങ്ങളും ഫിറ്റാണെങ്കിൽ ഐ എസ് എല്ലിലെ തന്നെ ഏറ്റവും മികച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നും ഷറ്റോരി കൂട്ടിച്ചേർത്തു.

Advertisement