കേരള ബ്ലാസ്റ്റേഴ്സിന് യു എ ഇയിലും വലിയ പിന്തുണ, നന്ദി പറഞ്ഞ് ഷറ്റോരി

യു എ ഇയിൽ പ്രീസീസൺ പര്യടനത്തിൽ ഉള്ള കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരത്തിൽ ലഭിച്ച് വലിയ ആരാധക പിന്തുണ. ഒരു പ്രീസീസൺ മത്സരം കാണാൻ ഇത്രയും ആരാധകർ വരുമോ എന്ന് യു എ ഇ ക്ലബിനെ കൊണ്ട് വരെ ചോദിപ്പിച്ച അത്രയും ജനമായിരുന്നു ഇന്നലെ കളി കാണാൻ എത്തിയത്. ഇന്നലെ ശബാബ് അൽ അഹ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദിബ അൽ ഫുജൈറ എഫ് സിയെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. മത്സരം ഗോൾ രഹിർഹ സമനിലയിൽ ആണ് അവസാനിച്ചത് എങ്കിലും ആവേശത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.

കേരള ബ്ലാസ്റ്റേഴ്സിന് നൽകുന്ന ഈ വലിയ പിന്തുണയിൽ അതിയായ സന്തോഷം ഉണ്ട് എന്ന് പരിശീലകൻ ഈൽകോ ഷറ്റോരി പറഞ്ഞു. ടീമിന്റെ ഫലങ്ങൾ ഇപ്പോൾ നോക്കണ്ട എന്നും പ്രീസീസൺ പുതിയ സീസണായുള്ള ഒരുക്കമായി മാത്രം കാണണമെന്നും ആരാധകരോടായി ഷറ്റോരി പറഞ്ഞു. ടീം ആകെ ഒരാഴ്ച മാത്രമേ ആയുള്ളൂ പരിശീലനം ആരംഭിച്ചിട്ട്. ദുബൈയികെ ഈ വലിയ ഉഷ്ണത്തിൽ കളിക്കുകയും വെല്ലുവിളിയാണ്. അദ്ദേഹം പറഞ്ഞു. ടീം ഇപ്പോഴും പൂർണ്ണമായും തയ്യാർ അല്ലാ എന്നും വരും ദിവസങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാണാമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version