Picsart 23 06 19 16 48 41 118

എഡ്വിൻ സിഡ്നി വാൻസ്പോളും ഇനി ഈസ്റ്റ് ബംഗാളിനൊപ്പം

ചെന്നൈയിന്റെ പ്രധാന മധ്യനിര താരമായിരുന്ന എഡ്വിൻ സിഡ്നി വാൻസ്പോൾ ഇനു ഈസ്റ്റ് ബംഗാളിൽ. അവസാന നാലു സീസണുകളിലായി ചെന്നൈയിനായി മികച്ച പ്രകടനം ക്ലബിൽ കാഴ്ചവെക്കുന്ന എഡ്വിൻ രണ്ടു വർഷത്തെ കരാറിലാണ് ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. ചെന്നൈക്ക് വേണ്ടി 50ൽ അധികം മത്സരങ്ങൾ എഡ്വിൻ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്.

മുമ്പ് ചെന്നൈ സിറ്റിയുടെ ഐലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച മധ്യനിര താരമായിരുന്നു എഡ്വിൻ സിഡ്നി വാൻസ്പോൾ. ആ കിരീട നേട്ടത്തിനു പിന്നാലെയാണ് ചെന്നൈയിൻ എഫ് സി താരത്തെ സ്വന്തമാക്കിയത്. 30കാരനായ എഡ്വിൻ മൂന്ന് സീസണുകളിൽ ചെന്നൈ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

Exit mobile version