ആറു വർഷങ്ങൾക്ക് ശേഷം എഡു ബേഡിയ എഫ് സി ഗോവ വിടുന്നു

Newsroom

Picsart 23 06 05 21 47 21 881
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് സി ഗോവയുടെ ക്യാപ്റ്റൻ ആയ എഡു ബേഡിയ ക്ലബ് വിടുന്നു. അവസാന ആറു വർഷമാഉയി ഗോവയ്ക്ക് ഒപ്പം ഉള്ള എഡു ബേഡിയ ഇനു ക്ലബിൽ കരാർ പുതുക്കില്ല എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. അവസാന മൂന്നു സീസണുകളിലായി ക്ലബിന്റെ ക്യാപ്റ്റൻ പദവി കൂടെ എഡു ബേഡിയ വഹിക്കുന്നുണ്ട്.

എഡു ബേഡിയ 23 06 05 21 47 48 354

ഈ കഴിഞ്ഞ സീസണിൽ ആകെ 18 മത്സരങ്ങൾ ബേഡിയ ഐ എസ് എല്ലിൽ കളിച്ചിരുന്നു. മൂഞ് ഗോളുകളും മൂന്ന് അസിസ്റ്റും എഡു ബേഡിയക്ക് സംഭാവന ചെയ്യാൻ ആയിരുന്നു. ഐ എസ് എല്ലിൽ ആകെ 105 മത്സരങ്ങൾ കളിച്ച ബേഡിയ 13 ഗോളും 16 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഗോവക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ഷീൽഡും നേടാനും ബേഡിയക്ക് ആയിട്ടുണ്ട്. ഇനി താരം എങ്ങോട്ട് ആകും പോവുക എന്ന് വ്യക്തമല്ല.