എഡു ബേഡിയ നിരപരാധി, കടിച്ചതിന് തെളിവില്ല എന്ന് വിധി

Img 20210219 120944

ഗോവ ക്യാപ്റ്റൻ എഡു ബേദിയ ചെന്നൈയിന് എതിരായ മത്സരത്തിൽ ദീപക് താംഗ്രിയെ കടിച്ചത് ബലിയ വിവാദമായിരുന്നു. ബേഡിയക്ക് വലിയ വിലക്ക് തന്നെ ലഭിക്കും എന്നാണ് കരുതിയിരുന്നത് എങ്കിലും എ ഐ എഫ് എഫ് അച്ചടക്ക കമ്മിറ്റി ബേഡിയയെ നിരപരാധി എന്ന് വിധിച്ചിരിക്കുകയാണ്. ദീപകിനെ എഡു കടിച്ചതിന് ഒരു തെളിവും ഇല്ല എന്ന് കമ്മിറ്റി അറിയിച്ചു.

വീഡിയോയിൽ എഡു ബേഡിയ കടിക്കുന്നത് വ്യക്തമായിരുന്നു എങ്കിലു അത് തല കൊണ്ട് ബേഡിയ ദീപകിനെ മാറ്റുന്നതാണ് എന്നാണ് വിധി വന്നിരിക്കുന്നത്. കടിക്കാനുള്ള സാധ്യത ഉള്ള സാഹചര്യം ആണെങ്കിലും കടിച്ചു എന്നതിന് വ്യക്തമായ തെളിവില്ല എന്നും കമ്മിറ്റി പറയുന്നു. മാച്ച റഫറിയും കടി നടന്നില്ല എന്നും കടിച്ച പാട് കണ്ടില്ല എന്നുമാണ് പറഞ്ഞ എന്നും കമ്മിറ്റി പറയുന്നു. യൂറോപ്പിൽ ഒക്കെ സമാന തെറ്റുകൾക്ക് വലിയ പിഴകൾ ലഭിക്കുമ്പോൾ ആണ് ഇവിടെ ഗോവ ക്യാപ്റ്റൻ നിരപരാധി ആയി മാറിയിരിക്കുന്നത്.

Previous articleമാച്ച് ഒഫീഷ്യല്‍സില്‍ മാറ്റം ഇല്ലെന്ന് അറിയിച്ച് ഐസിസി
Next articleക്രിസ് മോറിസിന് ഇത്രയും വില നൽകിയത് അത്ഭുതപ്പെടുത്തുന്നു എന്ന് ഗംഭീർ