ഈസ്സ് ബംഗാൾ വിട്ട് ലിംഗ്ദോഹ് ഒഡീഷയിൽ

Img 20201224 121429
- Advertisement -

മധ്യനിര താരം യുജിൻസൺ ലിങ്ദോഹ് ഇനി ഐ എസ് എൽ സീസൺ രണ്ടാം പകുതിയിൽ ഒഡീഷ എഫ് സിക്ക് വേണ്ടി കളിക്കും. ഈസ്റ്റ് ബംഗാളുമായുള്ള കരാർ അവസാനിപ്പിച്ച താരൻ ഒഡീഷയുമായി കരാർ ഒപ്പുവെച്ചു. ആറു മാസത്തേക്കുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. ഈസ്റ്റ് ബംഗാളിനായി ഈ സീസണിൽ രണ്ട് ഐ എസ് എൽ മത്സരങ്ങളിൽ ലിംഗ്ദോഹ് കളിച്ചിരുന്നു. എന്നാൽ ടീമിന്റെ പ്രകടനം മോശമായതിനാൽ പിന്നെ അവസരം കിട്ടിയില്ല.

ഒഡീഷ എഫ് സിയിൽ എങ്കിലും അവസരം കിട്ടും എന്നാണ് ലിംഗ്ദോഹ് പ്രതീക്ഷിക്കുന്നത്. ഈസ്റ്റ് ബംഗാൾ നിരവധി ഇന്ത്യൻ താരങ്ങളെ റിലീസ് ചെയ്യുന്നുണ്ട്. അവസാന സീസണിൽ ബെംഗളൂരു എഫ് സിയിലായിരുന്നു ലിംഗ്ദോഹ് കളിച്ചിരുന്നത്.

മുമ്പ് എ ടി കെക്ക് വേണ്ടിയും പൂനെ സിറ്റിക്ക് വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട് ലിംഗ്ദോഹ്‌. ഷില്ലോങ് ലജോംഗിന്റെയും താരമായിരുന്നു.

Advertisement