വിജയം തുടരാൻ ഈസ്റ്റ് ബംഗാളും ഗോവയും

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന മത്സരത്തിൽ എഫ് സി ഗോവ ഈസ്റ്റ് ബംഗാളിനെ നേരിടും. അവസാന മത്സരത്തിൽ ഒഡീഷയെ തോൽപ്പിച്ച് കൊണ്ട് ലീഗിലെ ആദ്യ വിജയം നേടിയ ഈസ്റ്റ് ബംഗാൾ ആ വിജയം തുടരുന്നതിനെ കുറിച്ചാകും ചിന്തിക്കുന്നത്. ഇന്ന് വിജയിച്ചാൽ അവർക്ക് പോയിന്റിൽ കേരള ബ്ലാസ്റ്റേഴസിനെ മറികടന്ന് ചെന്നൈയിനോട് അടുക്കാൻ ആകും.

പിൽകിങ്ടൺ, മഗോമ എന്നിവരുടെ നല്ല ഫോം ആണ് ഈസ്റ്റ് ബംഗാളിന് പ്രതീക്ഷ നൽകുന്നത്. അവസാന മൂന്ന് മത്സരങ്ങളിലും ഈസ്റ്റ് ബംഗാൾ പരാജയം അറിഞ്ഞിട്ടില്ല. മറുവശത്തുള്ള ഗോവ ഇന്ന് തുടർച്ചയായ മൂന്നാം വിജയമാണ് ലക്ഷ്യമിടുന്നത്. ഇഗോർ അംഗുളോയുടെ ഫോം തന്നെയാണ് ഗോവയുടെ കരുത്ത്. ഇന്ന് വിജയിച്ച ഒന്നാം സ്ഥാനത്തോട് അടുക്കാൻ ആകും ഗോവയുടെ ശ്രമം‌. ഇപ്പോൾ ലീഗിൽ മൂന്നാമതാണ് അവർ.

Exit mobile version