Picsart 24 05 02 02 03 52 648

മലയാളി യുവതാരം അലക്സ് സജി ഈസ്റ്റ് ബംഗാളിലേക്ക് അടുക്കുന്നു

മലയാളി യുവതാരം അലക്സ് സജി ഈസ്റ്റ് ബംഗാളിലേക്ക് അടുക്കുന്നു. ഹൈദരാബാദ് എഫ് സിയുടെ താരമായ അലക്സ് സജി ഈ സീസണീൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോൾ ഈസ്റ്റ് ബംഗാൾ അലക്സ് സജിയെ സ്ഥിരകരാറിൽ ടീമിൽ എത്തിക്കാൻ ആണ് നോക്കുന്നത്. ഈ സീസണിൽ 10 മത്സരങ്ങൾ താരം ഐ എസ് എല്ലിൽ കളിച്ചു.

ഗോകുലം കേരളയുടെ താരമായിരുന്ന അലക്സ് സജിയെ ഒരു സീസൺ മുമ്പ് ആണ് ഹൈദരാബാദ് എഫ് സി സ്വന്തമാക്കിയത്. അലക്സ് സജിക്ക് 2025വരെയുള്ള കരാർ ഹൈദരബാദിൽ ഉണ്ട്. താരം മുമ്പ് ലോണിൽ നോർത്ത് ഈസ്റ്റിലും ഉണ്ടായിരുന്നു. മൂന്ന് സീസണോളം സജി ഗോകുലം കേരളക്ക് ഒപ്പം ആയിരുന്നു. ഗോകുലത്തോടൊപ്പം രണ്ട് ഐ ലീഗ് കിരീടങ്ങൾ നേടാൻ അലക്സ് സജിക്ക് ആയിട്ടുണ്ട്.

2019ൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നായിരുന്നു ഡിഫൻഡറായ അലക്സ് സജി ഗോകുലത്തിൽ എത്തിയത്. വയനാട് സ്വദേശിയാണ് അലക്സ് സജി. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീമിനും റിസേർവ്സ് ടീമിനും ഒപ്പമായിരുന്നു താരം ബ്ലാസ്റ്റേഴ്സിൽ ഉള്ളപ്പോൾ കളിച്ചിരുന്നത്.

മുമ്പ് റെഡ് സ്റ്റാർ അക്കാദമിയിലും സജി കളിച്ചിട്ടുണ്ട്. മാർ അത്നീഷ്യസ് കോളോജിന്റെ താരം കൂടിയായിരുന്നു സജി.

Exit mobile version