Site icon Fanport

ഈസ്റ്റ് ബംഗാളിന്റെ യുവതാരത്തെ മോഹൻ ബഗാൻ സ്വന്തമാക്കി

എടികെ മോഹൻ ബഗാൻ യുവ മിഡ്ഫീൽഡർ ലാൽരിയാൻലിയ നാംതെയെ സ്വന്തമാക്കി. ചിരവൈരികളായ എസ്‌സി ഈസ്റ്റ് ബംഗാളിൽ നിന്നാണ് താരം ബഗാനിൽ എത്തുന്നത്‌. രണ്ട് വർഷത്തേക്കുള്ള കരാർ താരം ഒപ്പുവെച്ചു. ബഗാന്റെ പുതിയ സീസണിലേക്കുള്ള ആദ്യ സൈനിംഗ് ആണിത്.

2016-ൽ പൂനെ സിറ്റി എഫ്‌സി അണ്ടർ 18 ടീമിൽ ചേർന്ന താരം 2018 ലെ ഐ-ലീഗ് അണ്ടർ 18-ൽ കളിച്ചിരുന്നു. പിന്നീട് ഹൈദരാബാദ് റിസർവ്‌സ് ടീമിനായും താരം കളിച്ചു. കഴിഞ്ഞ സീസണ് മുമ്പാണ് ഈസ്റ്റ് ബംഗാളിൽ താരം എത്തിയത്.

Exit mobile version