വൻ സൈനിംഗ് പൂർത്തിയാക്കി റോബി ഫൗളർ, സ്കോട്ട് നെവിൽ ഇനി ഈസ്റ്റ് ബംഗാളിനൊപ്പം

Img 20201013 140500
- Advertisement -

ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിൽ എത്തുന്നത് കിരീടം ലക്ഷ്യമിട്ട് തന്നെയാണ്. അതുപോലുള്ള സൈനിംഗുകളാണ് ഈസ്റ്റ് ബംഗാൾ നടത്തുന്നതും. ഇപ്പോൾ ഓസ്ട്രേലിയൻ ഡിഫൻഡറായ സ്കോട്ട് നെവിലിനെ ആണ് ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തിരിക്കുന്നത്. അവരുടെ പരിശീലകനായ റോബി ഫൗളറിന് കീഴിൽ കഴിഞ്ഞ സീസണിൽ ബ്രിസ്ബൻ റോറിൽ തകർത്തു കളിച്ച താരമാണ് സ്കോട്ട് നെവിൽ. താരത്തെ ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഈസ്റ്റ് ബംഗാൾ സൈൻ ചെയ്യുന്നത്.

ഈസ്റ്റ് ബംഗാളിലേക്ക് താരം പോകും എന്ന് ബ്രിസ്ബർ റോർ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 31കാരനായ നെവിൽ റൈറ്റ് ബാക്കാണ്. സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്. നെവിലിന്റെ വരവ് ഈസ്റ്റ് ബംഗാളിന്റെ ഏഷ്യൻ ക്വാട്ട കൂടെ പൂർത്തിയാക്കും. എ ലീഗിൽ ഇതിനകം 150ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് നെവിൽ. താരത്തിന്റെ വരവ് ഈസ്റ്റ് ബംഗാൾ ഡിഫൻസ് ശക്തമാക്കും. മുമ്പ് ഓസ്ട്രേലിയ അണ്ടർ 23 ടീമിനായി നെവിൽ കളിച്ചിട്ടുണ്ട്.

Advertisement