Picsart 24 02 13 22 20 17 149

ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടു പിറകിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ വിജയം. 24ആം മിനുട്ടിൽ ഗുററ്റ്സേനയുടെ ഗോളിൽ ആയിരുന്നു മുംബൈ സിറ്റിയുടെ വിജയം. ആ ഗോളിന് മറുപടി പറയാൻ ഈസ്റ്റ് ബംഗാളിനായില്ല.

ഈ വിജയത്തോടെ മുംബൈ സിറ്റി 13 മത്സരത്തിൽ നിന്ന് 25 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്. 14 മത്സരങ്ങളിൽ മിന്ന് 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടു പിറകിൽ മുംബൈ സിറ്റി എത്തി. അവർ കയ്യിലുള്ള ഒരു മത്സരം വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ എത്തും. ഈസ്റ്റ് ബംഗാൾ 12 പോയിന്റുമായി പത്താം സ്ഥാനത്താണ്.

Exit mobile version