ഗിൽ വല കാക്കും, പ്രശാന്തും ആദ്യ ഇലവനിൽ, ഈസ്റ്റ് ബംഗാളിന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ഇലവൻ പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ സീസണീലെ അഞ്ചാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാളിന് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ഒഡീഷക്ക് എതിരെ ഇറങ്ങിയ ടീമിൽ നിന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. പരിക്കേറ്റ ആൽബിനോ ഗോമസിന് പകരം ഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കും. ഖാബ്രക്ക് പകരം സന്ദീപും ആദ്യ ഇലവനിൽ എത്തി. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ പ്രശാന്തും സ്റ്റാർട്ട് ചെയ്യുന്നുണ്ട്.

പരിക്ക് കാരണം പുറത്തായ രാഹുൽ ഇന്നും ടീമിൽ ഇല്ല. മലയാളി താരം സഹൽ ഇന്നും ആദ്യ ഇലവനിൽ ഉണ്ട്. ഇന്ന് രണ്ടാം വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

Kerala Blasters; Albino, Sandeep, Leskovic, Sipovic, Jessel, Jeakson, Putea, Sahal, Luna, Prashant, Vasques