ഈസ്റ്റ് ബംഗാളിന് ഐ എസ് എല്ലിലേക്ക് സ്വാഗതം, ഔദ്യോഗിക പ്രഖ്യാപനം എത്തി

20200927 131308

ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിൽ കൊൽക്കത്തയിലെ ഇതിഹാസ ക്ലബുകൾ രണ്ടും ഇനി ഐ എസ് എല്ലിൽ കളിക്കും. ഐ എസ് എല്ലിലേക്ക് ഉള്ള ഈസ്റ്റ് ബംഗാളിന്റെ വരവ് ഇന്ന് ഔദ്യോഗികമായി നിതാ അംബാനി പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഈസ്റ്റ് ബംഗാളിനെ ലീഗിലെ പതിനൊന്നാം ക്ലബായി സ്വാഗതം ചെയ്യുന്നു എന്നും ഈസ്റ്റ് ബംഗാളിന്റെ വരവോട് കൂടി ഐ എസ് എൽ കൂടുതൽ ശക്തമാവുക ആണെന്നും നിതാ അംബാനി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഐ എസ് എല്ലിലേക്ക് പുതിയ ടീമായി തങ്ങളെ പ്രവേശിപ്പിക്കണമെന്ന ഔദ്യോഗിക അപേക്ഷ ഈസ്റ്റ് ബംഗാൾ കഴിഞ്ഞ ആഴ്ച സമർപ്പിച്ചിരുന്നു‌. അതിന്റെ ഫലമാണ് ഇന്നത്തെ പ്രഖ്യാപനത്തിലൂടെ വന്നിരിക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ പുതിയ ഉടമകളായ ശ്രീസിമന്റിന്റെ വരവാണ് ഐ എസ് എല്ലിലേക്ക് ഉള്ള ഈസ്റ്റ് ബംഗാളിന്റെ വരവ് വേഗത്തിൽ ആക്കിയത്.

ഈസ്റ്റ് ബംഗാൾ കൂടെ എത്തുന്നതോടെ ഐ എസ് എല്ലിൽ 11 ടീമുകൾ ആകും. ഈസ്റ്റ് ബംഗാളിനുള്ള പരിശീലന ഗ്രൗണ്ടും ഒപ്പം ഈസ്റ്റ് ബംഗാളിന്റെ ഐ എസ് എൽ മത്സരങ്ങൾ എവിടെ ആയിരിക്കും എന്നതും ഉടൻ പ്രഖ്യാപിക്കും. ഈസ്റ്റ് ബംഗാൾ കൂടെ എത്തിയതോടെ ഐ എസ് എല്ലിന്റെ ഫിക്സ്ചറുകളും താമസിയാതെ എത്തും‌. നേരത്തെ മോഹൻ ബഗാനും ഐ എസ് എല്ലിലേക്ക് എത്തിയിരുന്നു. എ ടി കെയുമായി ലയിച്ചായിരുന്നു ബഗാന്റെ ഐ എസ് എൽ പ്രവേശനം.

Previous articleഇന്ത്യയുടെ 2019 ലോകകപ്പ് പരാജയം ഉള്‍ക്കൊള്ളുവാന്‍ വളരെ പ്രയാസമായിരുന്നു- രോഹിത് ശര്‍മ്മ
Next articleകോമാന്റെ ബാഴ്സലോണക്ക് ഇന്ന് ആദ്യ അങ്കം