Site icon Fanport

ഈസ്റ്റ് ബംഗാൾ ഐ.എസ്.എൽ കളിക്കുമെന്ന് മമത ബാനർജി

അടുത്ത വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാൾ കളിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജി. ഈസ്റ്റ് ബംഗാൾ ആരാധകർക്ക് നൽകിയ ഉറപ്പിലാണ് അടുത്ത വർഷവും ഈസ്റ്റ് ബംഗാൾ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുമെന്ന് മമത ബാനർജി പറഞ്ഞത്. നേരത്തെ ഈസ്റ്റ് ബംഗാൾ മാനേജ്മെന്റും ടീമിന്റെ മുഖ്യ സ്പോൺസറായ ശ്രീ സിമെന്റും തമ്മിലുള്ള പ്രശ്നങ്ങൾ ടീമിന്റെ ഐ.എസ്.എല്ലിൽ കളിക്കുന്നത് തുലാസിലാക്കിയിരുന്നു.

ഐ.എസ്.എല്ലിൽ മോഹൻ ബഗാൻ കളിക്കുന്നുണ്ടെന്നും വെസ്റ്റ് ബംഗാളിൽ നിന്നും ഒരു ടീം കൂടി ഐ.എസ്.എൽ കളിക്കണമെന്ന് തനിക്ക് നിർബന്ധം ഉണ്ടെന്നും മമത ബാനർജി പറഞ്ഞു. ഈസ്റ്റ് ബംഗാൾ മാനേജ്മെന്റും ശ്രീ സിമെന്റ്‌സും തമ്മിലുള്ള പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കുമെന്നും മമത ബാനർജി പറഞ്ഞു.

Exit mobile version