റിനോ ആന്റോ ഐഎസ്എല്ലില്‍ ഉണ്ടാവില്ലേ?

- Advertisement -

ബംഗാളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ ശരിയാണ് എങ്കിൽ മലയാളി താരമായ റിനോ ആന്റോ ഇപ്രാവശ്യം ഐഎസ്എല്ലിൽ കളിച്ചേക്കില്ല. കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ആണ് ഈ ബെംഗളൂരു എഫ്‌സി താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത്. നിലവിൽ ഐഎസ്എല്ലിൽ ഡ്രാഫ്റ്റിന്റെ ഭാഗമായ റിനോ ആന്റോയെ ഡ്രാഫ്റ്റിൽ ആരും ഏറ്റെടുത്തില്ല എങ്കിൽ ഈസ്റ്റ് ബംഗാളിൽ ചേരും എന്നാണു അറിയുന്നത്. റിനോ ആന്റോയുടെ വേതന വ്യവസ്ഥകൾ ഡ്രാഫ്റ്റിൽ ഏറ്റെടുക്കുന്ന ക്ലബുകൾ അംഗീകരിച്ചാൽ ഈ പ്രതിരോധ നിര താരം ഐഎസ്എല്ലിൽ തുടരാനും സാധ്യതയുണ്ട്. ഈസ്റ്റ് ബംഗാൾ പ്രതിനിധികൾ ഇതിനകം തന്നെ ബെംഗളൂരു എഫ്‌സിയുമായി ചർച്ച നടത്തിയിട്ടുണ്ട് എന്നാണ് ബംഗാൾ മാധ്യമങ്ങൾ റിപ്പോട്ട് ചെയുന്നത്.

കൊല്കത്തൻ ഫുട്ബാളിന് റിനോ ആന്റോ അപരിചതനല്ല, 2008ൽ ടാറ്റ ഫുട്ബാൾ അക്കാദമിയിൽ നിന്നും റിനോ ആന്റോ നേരെ ചേർന്നത് ഇന്ത്യൻ ഫുട്ബോളിലെ അധികായകരായ മോഹൻ ബഗാനിലേക്കായിരുന്നു. പക്ഷെ അവിടെ പരാജയപ്പെട്ട റിനോ പിന്നീട് സാൽഗോക്കറിനും ക്വർട്സിനും വേണ്ടി ബൂട്ടണിഞ്ഞതിനു ശേഷമാണു ബെംഗളൂരു എഫ്സിയിൽ എത്തിയത്. ഐഎസ്എല്ലിൽ കൊൽക്കത്തയിൽ നിന്ന് തന്നെയുള്ള അത്ലറ്റിക്കോക്ക് വേണ്ടിയും റിനോ ബൂട്ടണിഞ്ഞിട്ടുണ്ട്.

റിനോ ആന്റോ ഈസ്റ്റ് ബംഗാളിൽ ചേരുകയാണ് എങ്കിൽ അവരുടെ പ്രതിരോധ നിരക്ക് അതൊരു മുതൽ കൂട്ടവുംഎന്നതിൽ സംശയം ഒന്നുമില്ല. വര്ഷങ്ങളായി ഒരു ദേശീയ കിരീടം നേടാൻ കഴിയാത്ത ഈസ്റ്റ് ബംഗാൾ ഈ സീസണിൽ കിരീടം നേടാനുറച്ചു തന്നെയാണ് ഇറങ്ങിയിട്ടുള്ളത്. ഐസ്വാൾ എഫ്‌സിയെ ചാമ്പ്യന്മാരാക്കിയ ഖാലിദ് ജാമിൽ ഈസ്റ്റ് ബംഗാളിൽ ചേരാനിരിക്കെ തന്നെ കഴിഞ്ഞ ദിവസം സലാം രഞ്ജനെയും ഗബ്രിയേൽ ഫെര്ണാണ്ടസിനെയും ടീമിൽ എത്തിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement