Site icon Fanport

ഈസ്റ്റ് ബംഗാൾ ക്യാമ്പിൽ കൂടുതൽ കേസുകൾ, എന്നാൽ ഗോവക്ക് എതിരായ മത്സരം മാറ്റിവെക്കില്ല

20220119 004402

ഐ എസ് എൽ ക്ലബായ ഈസ്റ്റ് ബംഗാൾ ക്യാമ്പിൽ കൂടുതൽ കേസുകൾ. പുതുതായി രണ്ട് താരങ്ങൾ കൂടെ കൊറോണ പോസിറ്റീവ് ആയതാണ് വാർത്തകൾ. ഈ രണ്ട് താരങ്ങൾ ആരാണെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല. രണ്ടു താരങ്ങളും ഐസൊലേഷനിൽ പോയി. എങ്കിലും എഫ് സി ഗോവയ്ക്ക് എതിരായി നാളെ നടക്കണ്ട ഈസ്റ്റ് ബംഗാൾ മത്സരം മാറ്റിവെക്കില്ല. നാളെ ഇറങ്ങാനുള്ള താരങ്ങൾ ക്ലബിന് ഉണ്ട്‌. അതുകൊണ്ട് തന്നെ ഈസ്റ്റ് ബംഗാൾ നിയമപ്രകാരം മത്സരത്തിന് ഇറങ്ങേണ്ടി വരും.

എഫ് ഐ ഗോവയും നോർത്ത് ഈസ്റ്റും തമ്മിലുള്ള മത്സരത്തിൽ എഫ് സി ഗോവയിൽ 9 കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായിട്ടും കളി നടന്നിരുന്നു. അതുകൊണ്ട് തന്നെ നാളത്തെ കളിയും മാറ്റിവെക്കില്ല.ഐ എസ് എല്ലിൽ ടീമുകളിൽ കൊറോണ പോസിറ്റീവ് കേസുകൾ കുറഞ്ഞ് വരുന്നതായാണ് റിപ്പോർട്ടുകൾ. മോഹൻ ബഗാൻ കഴിഞ്ഞ ദിവസം പരിശീലനം പുനരാരംഭിച്ചിരുന്നു.

Exit mobile version