Site icon Fanport

ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് എഫ് സി ഗോവ

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവ വിജയവഴിയിൽ തിരികെയെത്തി. ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിട്ട എഫ് സി ഗോവ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ആദ്യപകുതിയിൽ നോവ നേടിയ ഗോളിനായിരുന്നു എഫ് സി ഗോവയുടെ വിജയം. 42ആം മിനിറ്റിൽ യാസർ നൽകിയ അസിസ്റ്റിൽ നിന്നായിരുന്നു നോവയുടെ ഗോൾ.

ഗോവ 24 03 06 21 46 39 026

രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച് വിജയം ഉറപ്പിക്കാൻ ഗോവക്കായി. ഈ വിജയത്തോടെ എഫ് സി ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ടേബിളിൽ നാലാം സ്ഥാനത്തേക്ക് എത്തി. 29 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാംസ്ഥാനത്ത് ആണ് ഉള്ളത്‌. 17 മത്സരങ്ങളിൽ 32 പോയിന്റുമായി എഫ് സി ഗോവ നാലാം സ്ഥാനത്ത് നിൽക്കുന്നു. ഈസ്റ്റ് ബംഗാൾ 18 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

Exit mobile version