ആദ്യ ജയം തേടി വീണ്ടും ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നു

Img 20201225 204920
- Advertisement -

ഐ എസ് എല്ലിലെ ആദ്യ ജയം എന്ന ലക്ഷ്യം നോക്കി ഈസ്റ്റ് ബംഗാൾ ഇന്ന് വീണ്ടും ഇറങ്ങി. ഇന്ന് ചെന്നൈയിനെ ആണ് ഈസ്റ്റ് ബംഗാൾ നേരിടുന്നത്. ഇതുവരെ കളിച്ച ആറു മത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ ഈസ്റ്റ് ബംഗാളിനായിട്ടില്ല. അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയം ഉറപ്പിച്ചു എന്ന് തോന്നിപ്പിച്ച അവസരത്തിൽ ഇഞ്ച്വറി ടൈമിൽ ഈസ്റ്റ് ബംഗാൾ സമനില വഴങ്ങിയിരുന്നു‌.

ആ സമനില ഈസ്റ്റ് ബംഗാളിന്റെ ആത്മവിശ്വാസം തകർത്തിട്ടില്ല എന്നാണ് പരിശീലകൻ ഫൗളർ പറയുന്നത്. എന്നാൽ പല ഇന്ത്യൻ താരങ്ങളെയും സ്ക്വാഡിൽ നിന്ന് മാറ്റിയത് ഈസ്റ്റ് ബംഗാളിനെ എങ്ങനെ ബാധിക്കുന്നു എന്ന് ഇന്ന് കളത്തിൽ മാത്രമെ കാണാൻ കഴിയു. മറുവശത്തുള്ള ചെന്നൈയിൻ എഫ് സി രണ്ട് വിജയങ്ങളുമായി മോശമില്ലാത്ത ഫോമിലാണ് ഉള്ളത്. അവസാന മത്സരത്തിൽ എഫ് സി ഗോവയെ തോൽപ്പിക്കാനും ചെന്നൈയിനായിരുന്നു.

Advertisement